കൊയിലാണ്ടി: ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നഗരസഭ നിര്‍മ്മിച്ച മോഡല്‍ സയന്‍സ് ലാബ് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ പി സുധ ഉദ്ഘാടനം ചെയ്തു. 12 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബ് നിര്‍മ്മിച്ചത്. നഗരസഭാ വൈസ് ചെയര്മാന് കെ സത്യന് അധ്യക്ഷനായി. കെ ലൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയര്മാന്മാരായ
കെ എ ഇന്ദിര, കെ ഷിജു, ഇ കെ അജിത്ത്, സി പ്രജില, കൗണ്‍സിലര്‍മാരായ പി രത്നവല്ലി, എ അസീസ്, കെ കെ വൈശാഖ്, വി രമേശന് പിടിഎ പ്രസിഡന്റ് വി സുചീന്ദ്രന്, ഹരീഷ്, ഷിംന, എന്‍ പ്രദീപ് കുമാര്‍, യുബിജേഷ്, ടി ഷജിത എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി സ്വാഗതവും ഒ കെ ഷിജു നന്ദിയും പറഞ്ഞു