കോഴിക്കോട്: രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രക്ക് സ്വീകരണം നല്കി. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അടിവാരത്തു നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ മുതലക്കുളം മൈതാനിയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ ആനയിച്ച് വാഹന ജാഥയായി അടിവാരം, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം, മലാപ്പറമ്പ്, എരഞ്ഞിക്കല്‍, നടക്കാവ്, ഗാന്ധി റോഡ്, ബീച്ചിലെത്തി അവിടെനിന്ന് ബഹുജനറാലിയായാണ് മുതലക്കുളം മൈതാനിയിലേക്ക് ആനയിച്ചത്.
എസ്ഡിപിഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ
കേവല ന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രമുള്ള ബിജെപി അധികാരത്തില്‍ തുടരുന്നതിന്റെ പൂര്‍ണ ഉത്തരവാദികള്‍ സാമ്പ്രദായിക പാര്‍ട്ടികളാണെന്നും അവരുടെ ഫാഷിസ്റ്റ് വുിരുദ്ധത കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന് മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇഖ്റാമുല്‍
ഹഖ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മുസ്തഫ പാലേരി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ജില്ലാ ട്രഷറര്‍ ടി കെ അസീസ്, വിമന്‍ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റംഷീന ജലീല്‍ എന്നിവര്‍ സംസാരിച്ചു. ജാഥാ വൈസ് ക്യാപ്ടന്മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര് സിയാദ്, ജോണ്സണ് കണ്ടച്ചിറ, കൃഷ്ണന് എരഞ്ഞിക്കല്‍, പി ജമീല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.