പേരാമ്പ്ര: ഇഎംഎസ് ആശുപത്രിക്ക് സമീപം ബൈപ്പാസില്‍ നിര്‍ത്തിയിട്ട ബൊലേറൊ പിക്കപ്പ് വാനില്‍ കാറിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാര്‍ ഓടിച്ചിരുന്ന കല്ലോട് കൈപ്രം കുന്നത്ത് കുനി ആദര്‍ശ് (20) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം.
ബൈപ്പാസ് റോഡിലൂടെ കക്കാട് ഭാഗത്ത് നിന്ന് വന്ന കാര്‍ ചെമ്പ്ര റോഡിലെ കവല എത്തുന്നതിന് തൊട്ടുമുമ്പ് റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിലിടിച്ച് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കാറില്‍ ആദര്‍ശിന് ഒപ്പമുണ്ടായിരുന്ന എടവരാട് കുഴിപറമ്പില്‍ ആദിത്യന് (19), പിക്കപ്പ് വാനിലുണ്ടായിരുന്ന കാവുന്തറ അരിക്കത്ത് അഷറഫ് (54) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
ആദര്‍ശിന്റെ പിതാവ്: പുതുക്കാട്ട് തടത്തില്‍ ആന്റണി (സിബി). മാതാവ്: ഷീന. സഹോദരി: ആതിര. സംസ്കാരം വ്യാഴാഴ്ച പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയില്‍.