കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ ഇന്ന് (ഏപ്രില്‍ രണ്ട്) ഒരാള്‍ കൂടി നാമനിര്‍ദേശ പത്രിക നല്കി. വടകര പാര്‍ലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി കുഞ്ഞിക്കണ്ണന് ആണ് നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. വരണാധികാരിയായ എഡിഎം കെ.അജീഷ് മുമ്പാകെയാണ് പത്രിക നല്‍കിയത്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തിയതി ഏപ്രില്‍ നാല്. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടാണ്.