വടകര: ടിപി വധക്കേസ് പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി സിപിഎമ്മിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്. യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഷുഹൈബ്-ശരത് ലാല്‍-കൃപേഷ് അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജെറില്‍ ബോസ് മുഖ്യപ്രഭാഷണം നടത്തി.യുഡിഎഫ് വടകര നിയോജകമണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന്, മുഹമ്മദ് മിറാഷ്, മുഹമ്മദ് റയീസ്, പറമ്പത്ത് പ്രഭാകരന്, സതീശന് കുരിയാടി, ഹരിദാസന്.സി.കെ, പി.എസ്.രഞ്ജിത്ത് കുമാര്‍, പ്രബിന് പാക്കയില്‍, അജിനാസ് താഴത്ത്, സജിത്ത് മാരാര്‍, ശ്രീജിഷ്.യു. എസ്, കാര്‍ത്തിക് ചോറോട്, അഭിനന്ദ് ജെ മാധവ്, ഫസലു പുതുപ്പണം, വി.കെ.അനില്‍ കുമാര്‍, ജിബിന്‍ രാജ് കൈനാട്ടി, സിജു, രഞ്ജിത്ത് പുറങ്കര, ലിജി പുതിയെടുത്ത്, ടി.സി.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു