വാണിമേൽ: ഭൂമിവാതുക്കൽ എൽ പി സ്കൂൾ നൂറാം വാർഷിക ത്തിന്റെ ഭാഗമായി നടത്തിയ ലിറ്റിൽ ക്രാഫ്റ്റ് ശ്രദ്ധേയമായി. കരവിരുതിൽ നിന്ന് വിവിധ തരത്തിലുള്ള കടലാസ് പൂക്കൾ, പ്രകൃതി സൗഹൃദ ബേഗുകൾ, കളിവഞ്ചികൾ, കളിപ്പാട്ടങ്ങൾ, ലഘുപഠനോപകരണങ്ങൾ, എന്നിവ നിർമ്മിച്ച് കുഞ്ഞുങ്ങൾ വിസ്മയം തീർത്തു. തൂണേരി ബിആർസിയിലെ ക്രാഫ്റ്റ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-jj.jpg?resize=454%2C567&ssl=1)
പരിശീലകരായ സുനിതി സി, ഷൈന സി എന്നിവർ നേതൃത്വം നൽകി. മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ അഷ്റഫ് പടയൻ ഉദ്ഘാടനം ചെയ്തു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/aa-14.jpg?resize=500%2C300&ssl=1)
പി ടി എ പ്രസിഡണ്ട് ലിബിത്ത് കെ അദ്ധ്യക്ഷത വഹിച്ചു. കെ പി രവീന്ദ്രൻ, കെ ജോത്സന, കെ ടി കെ അനിഷ, പ്രജിത്ത് മീത്തൽ, എന്നിവർ ആശംസകൾ നേർന്നു. എം കെ ഷീജ സ്വാഗതവും സി വി അഷ്റഫ് നന്ദിയും പറഞ്ഞു.