വടകര: വില്പനക്കായി കൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളിയെ വടകര പോലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ ഡുംഗോല്‍ സ്വദേശി മീറ്റു മുണ്ടോലി (33) നെയാണ് വടകര എസ്ഐ ധന്യാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു 4.5 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു.
വടകരയിലും പരിസരങ്ങളിലും വില്പന നടത്തുന്നതിനായാണ് ഇയാള്‍ ബ്രൗണ്‍ഷുഗറുമായി എത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലുവയില്‍ നിന്നു വരികയായിരുന്ന പ്രതിയെ വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്ഐ പ്രകാശന്, എഎസ്ഐ ബാലകൃഷ്ന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗണേശന് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.