വടകര: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസിന്റെയും നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്കിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കൃഷിയറിവ് നൽകുന്ന കൃഷിപാഠം പദ്ധതിയുടെ ഉദ്ഘാടനം കുറുമ്പയിൽ കാർഷിക നഴ്സറിയിൽ നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു നിർവ്വഹിച്ചു. ഏഴാം ക്ലാസ് അടിസ്ഥാന ശാസ്ത്രത്തിലെ ഒന്നാം അദ്ധ്യായമായ വിളയിക്കാം നൂറ് മേനി എന്ന പാഠഭാഗത്തെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/GVP-Mall-Saturday-Offer.jpeg?resize=600%2C424&ssl=1)
അടിസ്ഥാനമാക്കിയാണ് പരിശീലന പരിപാടി. ബഡിംഗ്, ഗ്രാഫ്റ്റിങ്ങ്, ലെയറിംഗ് മുതലായ കാര്യങ്ങളിൽ നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികൾക്കുള്ള പരിശീലനത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ അധ്യക്ഷത വഹിച്ചു. ബേങ്ക് പ്രസിഡണ്ട് എം മുരളീധരൻ, എ ഇ ഒ സുനിൽ കുമാർ, എപി പ്രജിത, രാജിത പതേരി, കെ എം മനോജൻ എന്നിവർ സംസാരിച്ചു. പി കെ ദിനിൽകുമാർ സ്വാഗതവും ടി വി സിഞ്ചു നന്ദിയും പറഞ്ഞു. കൃഷി ഓഫീസർ കെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/ctech-institute.jpeg?resize=406%2C600&ssl=1)
രാജു, , എൻ എൻ ധന്യ, എന്നിവർ ക്ലാസ് നയിച്ചു. നടക്കുതാഴ എൻ.എം .യു.പി സ്കൂളിലെ വിദ്യാർഥികളാണ് ആദ്യ ദിവസം പരിശീലനത്തിന് എത്തിയത്.