വടകര: രാജ്യത്ത് തൊഴിലില്ലായ്മയും പട്ടിണിയും വര്‍ധിക്കുമ്പോള്‍ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കും ഭരണകൂടത്തിനും കോര്‍പ്പറേറ്റുകളുടെ വേവലാതികളാണ് പ്രധാന പ്രശ്നമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി കെ.എം.ഷാജി. വടകരയില്‍ വി.സി.ഹസ്സന് കുട്ടി ഹാജി-എ.കെ.നിസാര്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ ജാം നഗറില്‍ മുകേഷ് അംബാനിയുടെ മകന്റെ കല്യാണ വിരുന്നിന് പങ്കെടുക്കുന്നവര്‍ക്ക് അന്താരഷ്ട്ര വിമാന താവളം ഒരുക്കി കൊടുക്കുകയാണ് ഭരണ കൂടം. മനുഷ്യന്റെ പ്രശ്നങ്ങള്‍ക്കാണ് ഭരണ കൂടം വില കല്‍പ്പിക്കേണ്ടത്. രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരം നടക്കുമ്പോള്‍ രാജ്യത്ത് അന്നം നല്കുന്ന കര്‍ഷകരോട് സംവദിക്കാന്‍ സമയമില്ലാത്ത ഭരണാധികളെ താഴെ ഇറക്കാനുള്ള സമയമാണ് 2024 ലെ പൊതു തെരഞ്ഞടുപ്പെന്ന് ഷാജി പറഞ്ഞു.
അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
മുസ്ലീം ലീഗ് കസ്റ്റംസ് റോഡ് ശാഖാ പ്രസിഡന്റ് കാസിം ഹാജി അധ്യക്ഷത വഹിച്ചു. ഏ.പി.മഹമൂദ് ഹാജി, പി.പി ജാഫര്‍, എന്‍.പി. അബ്ദുള്ള ഹാജി, എം .പി.അബ്ദുള്‍ കരീം, എം.ഫൈസല്‍, സി.വി.മമ്മു തുടങ്ങിയര്പ്രസംഗിച്ചു. പി.വി നിസാര്‍ സ്വാഗതവും സി. മായന്‍കുട്ടി നന്ദിയും പറഞ്ഞു. അബ്ദുള്‍ കാദര്‍ ദാരിമി പ്രാര്‍ഥന നടത്തി.