വടകര: ഒതയോത്ത് ശ്രീ പരദേവത-ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുനര്‍നിര്‍മിക്കുന്ന മഹാഗണപതി, ദേവി ക്ഷേത്ര ശ്രീകോവിലിന്റെ മുഹൂര്ത്തകല്ലുവെപ്പ് കര്‍മം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഹരിഗോവിന്ദന് നമ്പൂതിരിയുടെയും മേല്‍ശാന്തി ബ്രഹ്മശ്രീ മുരളീകൃഷ്ണന് നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ പുനര്‍നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് തറമ്മല്‍
വിനോദനും ക്ഷേത്രം ഊരാളന്‍ വന്നപാലന്കണ്ടി രാമചന്ദ്രനും നിര്‍വഹിച്ചു .
കെ രാധാകൃഷ്ണന്, പള്ളിമണ്‍ മധു, ചൈത്രം ചന്ദ്രന്, ശ്രീലേഖ ഗോകുലം എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി കെ.ടി.കെ.ശ്രീജിത്ത് നന്ദി പറഞ്ഞു.