കണ്ണൂര്‍: ഹെല്മെറ്റിനുളളില് കയറിക്കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂര്‍ പടിയൂര്‍ സ്വദേശിയായ ഫോറസ്റ്റ് വാച്ചര്‍ രജീഷിനാണ് തലക്ക് കടിയേറ്റത്. വീടിന് മുന്നില്‍ രാത്രി പാര്‍ക്ക് ചെയ്ത ബൈക്കിലാണ് രജീഷ് ഹെല്‍മെറ്റ് സൂക്ഷിച്ചിരുന്നത്. രാവിലെ ബൈക്കില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ രജീഷ് ഹെല്‍മെറ്റ് എടുത്ത് തലയില്‍ വെക്കാന്‍ തുനിഞ്ഞു. ഭാരക്കൂടുതല്‍ തോന്നി ഹെല്‍മെറ്റ് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടതും കടിയേറ്റതും. ഹെല്മെറ്റിനുള്ളില് കുഞ്ഞ് പെരുമ്പാമ്പ് ഒളിച്ചിരിക്കുകയായിരുന്നു. കടിയേറ്റ ഇദ്ദേഹം കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി.