തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് നേരിയ ആശ്വാസമേകുന്നതാണ് ഏപ്രില്‍ മാസത്തിലെ ആദ്യ ദിനങ്ങളിലെ കാലാവസ്ഥ പ്രവചനം. ഏപ്രില്‍ ആദ്യ വാരം വിവിധ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാകുന്നത്. ആദ്യ ദിനങ്ങളില്‍ ഒമ്പത് ജില്ലകളില്‍ വരെ മഴ സാധ്യതയുണ്ട്. ഇന്ന് നാലു ജില്ലകളിലാണ് മഴ സാധ്യതയെങ്കില്‍ നാളെ ഏഴു ജില്ലകളിലും മറ്റന്നാള്‍ ഒമ്പതു ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലകളില്‍ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ മഴ എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ പ്രവചനം ഫലിക്കണേയെന്ന പ്രാര്‍ഥനയിലാണ് കൊടും ചൂടില്‍ വലയുന്ന കേരള ജനത.