കൊയിലാണ്ടി: യന്ത്രതകരാർ കാരണം കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന വള്ളം മറൈൻ എൻഫോഴ്സ്മെൻ്റ് കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു. ഇന്നലെ വൈകീട്ട് 7 മണിയോടെ തിക്കോടി കോടിക്കൽ കടൽ പുറത്ത് നിന്ന് സുമാർ 7 നോട്ടിക്കൽ മൈൽഅകലെ 45 ഓളം തൊഴിലാളികളുമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ട തെമൂമിൽ അൻസാരി എന്ന വള്ളം
യന്ത്രത്തകരാർ സംഭവിച്ചതു മൂലം കടലിൽ അകപ്പെട്ടതിൽ ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് അസി. ഡയറക്ടർ സുനീറിൻ്റെ നിർദ്ദേശപ്രകാരം കൊയിലാണ്ടിയിൽ നിന്നും മറൈയ്ൻ എൻ ഫോഴ്സ്മെൻ്റ് എസ്.ഐ.രാജൻ, സി.പി.ഒ.വിപിൻ,
റസ്ക്യൂ ഗാർഡുമാരായ ഹമിലേഷ്, അഭിഷേക് എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് ബോട്ടിൽ രക്ഷാപ്രവർത്തനം നടത്തി അതിസാഹസികമായി രാത്രി പതിനൊന്നരയോടെ 45 പേരടങ്ങിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിക്കുകയായിരുന്നു.