കൊയിലാണ്ടി: അരിക്കുളത്ത് വയലിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അരിക്കുളം ആശുപത്രിക്ക് സമീപം പറമ്പടി താഴ വയലിലാണ് അഗ്നിബാധ. ഇന്നു ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീ പടര്‍ന്നത്. നാട്ടുകാരും കൊയിലാണ്ടിയില്‍ നിന്ന് അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. തീ അണക്കാന്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് ഇവര്‍. പ്രസിദ്ധമായ വെളിയണ്ണൂര്‍ ചല്ലിയുടെ ഭാഗമായുള്ള വയലാണിത്. തീ കൊടുത്തതാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. 35 ഏക്കറോളം വിസ്തൃതിയുള്ളതാണ് വയല്‍. അഗ്നിബാധയുണ്ടായ സ്ഥലത്ത് നെല്‍കൃഷിയില്ല. ഉണക്കപുല്ലിനാണ് തീപിടിച്ചത്. പിന്നീടത് പടര്‍ന്ന്
പിടിക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.