അഴിയൂർ: സേട്ടു സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് (എസ് എസ് സി ടി) അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്കുള്ള പെരുന്നാൾ ഭക്ഷണത്തിനുള്ള കിറ്റ് വിതരണവും ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ദീർഘകാലം
പ്രസിഡണ്ടായിരുന്ന ആർ പി അഹമ്മദ് ഹാജിയുടെ വിയോഗത്തിൽ പ്രാർത്ഥനയും നടത്തി. സേട്ടു സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ നടന്ന പെരുന്നാൾ കിറ്റ് വിതരണം ഐ.എം.സി.സി(യു എ ഇ) കോഴിക്കോട് ജില്ലാ കമ്മറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് വള്ളിക്കാട് ട്രസ്റ്റ് ചെയർമാൻ ഇബ്രാഹിം വി പിക്ക് കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു.മുബാസ് കല്ലേരി, മുസ്തഫ പള്ളിയത്ത്,സമദ് ടി തുടങ്ങിയവർ നേതൃത്വം നൽകി.