എടച്ചേരി: എടച്ചേരി കാക്കന്നൂർ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ഫിബ്രവരി 2 ന് കാലത്ത് 10 മുതൽ കുരുത്തോല വരവ്, വാൾ വരവ് വൈകുന്നേരം 3 മുതൽ ഇളനീർ വരവുകൾ 5 മണിക്ക് എഴുന്നള്ളത്ത് 6 മുതൽ വിളക്കിടൽ വിവിധ വെള്ളാട്ടങ്ങൾ രാത്രി 7 മണിക്ക് പൂക്കലശം കാഴ്ച വരവ് ശേഷം വിവിധ തിറകൾ നടക്കും. ഫെബ്രുവരി 3 ന് പുലർച്ചെ 3
മണിക്ക് ഗുളികൻ തെയ്യം 5 മണി മുതൽ കുട്ടിച്ചാത്തൻ തെയ്യം മിത്ത്, കനലാട്ടം 9 മണിക്ക്
ഘണ്ടാകർണർ തെയ്യം 11 മുതൽ വസൂരിമാല, കാരണവർ, കാളി,
ശൂലൻ തെയ്യങ്ങൾ 12 മണിക്ക് അന്നദാനവും നടക്കും. 3 മണിക്ക് താലപ്പൊലി ഗുരുതിയും തർപ്പണവും നടക്കും.