ചീക്കോന്ന്: കുന്നുമ്മൽ ബി ആർ സി തല പഠനോത്സവം ആഘോഷമാക്കി ചീക്കോന്ന് യുപി സ്കൂൾ. ഒരു വർഷത്തെ പഠനത്തിനിടെ തങ്ങൾ നേടിയ ശേഷികളും പഠന മികവുകളും പ്രദർശിപ്പിക്കുകയും പാട്ടുകളും കഥകളും നൃത്തങ്ങളും അഭിനയങ്ങളുമായി വിവിധ കലാരൂപങ്ങൾ സമൂഹമധ്യേ കുട്ടികൾ അവതരിപ്പിച്ചപ്പോൾ കാണികളിൽ ആവേശമായി.
പാഠപുസ്തകത്തിലെ കഥകൾ, കവിതകൾ, ഗണിതശാസ്ത്ര തത്വങ്ങൾ, ഇംഗ്ലീഷ്, ഉറുദു
സ്കിറ്റുകൾ എന്നിവ വിദ്യാർഥികൾ വിവിധ കലാരൂപങ്ങളായി അവതരിപ്പിച്ചു.
നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഒഫീസർ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
ബി പി സി എംടി പവിത്രൻ പഠനോത്സവ വിശദീകരണ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് കെ എം ബീന സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ വി.കെ അനുരാജ് , പി ടി എ പ്രസിഡൻ്റ് എൻ പി സജിത്ത്, എം പിടിഎ പ്രസിഡൻ്റ് വിജുല
സ്കൂൾ മാനേജർ സി. കല്യാണി സീനിയർ അസിസ്റ്റൻ്റ് എൻ കെ പുഷ്പ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബി ആർ സി ട്രൈയിനർ
എ റഷീദ് ചടങ്ങന് നന്ദി പറഞ്ഞു.