പേരാമ്പ്ര: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര പന്തിരിക്കര പുതിയോട്ടുംകര പി.കെ.വിജയനെ(55) യാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പിള്ളപ്പെരുവണ്ണ ഗവ. എല്‍പി സ്കൂള്‍ അധ്യാപകനാണ് വിജയന്. ഭാര്യ മേരി മിറാന്‍ഡ ഇതേ സ്കൂളിലെ
പ്രധാനാധ്യാപികയാണ്. മകള്‍: അരുണിമ (വിദ്യാര്‍ഥി). സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഫെബ്രുവരി 18നാണ് ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് ക്രൂരമര്‍ദനമാണ് സിദ്ധാര്‍ഥിന് ഏല്‍ക്കേണ്ടിവന്നത്. കേസ് അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു.