കോഴിക്കോട്: പതിനെട്ടാമത് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ കോഴിക്കോടിനെ എം കെ രാഘവനും വടകരയെ ഷാഫി പറമ്പിലും പ്രതിനിധീകരിക്കും. വന്‍ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ ഇരുവരും തെരെഞ്ഞെടുക്കപ്പെട്ടത്; രാഘവന്റെ ഭൂരിപക്ഷം 1,46,176 ഉം ഷാഫിയുടേത് 1,14,506 ഉം.
കോഴിക്കോട് സി പി ഐ എം സ്ഥാനാര്‍ഥി എളമരം കരീം 374245 വോട്ടുകളും വടകരയില്‍ കെ കെ ശൈലജ (സി പി ഐ എം) 443022 വോട്ടുകളും നേടി. രാവിലെ എട്ടിനു വോട്ട് എണ്ണിത്തുടങ്ങിയത് മുതല്‍ കോഴിക്കോട് എം കെ രാഘവനും വടകരയില്‍ ഷാഫി പറമ്പിലും മുന്നിലായിരുന്നു. കൃത്യമായ ഇടവേളകളില്‍ ഇരുവരും ഭൂരിപക്ഷം ഉയര്‍ത്തികൊണ്ടിരുന്നു. കോഴിക്കോട് ബി ജെ പി യുടെ എം ടി രമേഷ് 180666 വോട്ടുകളും വടകരയില്‍ ബി ജെ പിയുടെ തന്നെ പ്രഫുല്‍ കൃഷ്ണ 111979 വോട്ടുകളും നേടി.
സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടുകള്‍
കോഴിക്കോട് ലോക്സഭ മണ്ഡലം
എം കെ രാഘവന്-520421
എളമരം കരീം-374245
എം ടി രമേഷ്-180666
അറമുഖന് (ബിഎസ്പി)-1715
അരവിന്ദാക്ഷന് നായര്‍ എം കെ (ഭാരതീയ ജവാന് കിസാന്‍ പാര്‍ട്ടി)-1305
ഡോ. എം ജ്യോതിരാജ് (എസ് യു സി ഐ)-653
അബ്ദുല്‍ കരീം-287
അബ്ദുല്‍ കരീം-541
അബ്ദുല്‍ കരീം കെ-293
എന്‍ രാഘവന്-782
രാഘവന്-1096
ടി രാഘവന്-1018
സുഭ-712
വടകര ലോക്സഭ മണ്ഡലം
ഷാഫി പറമ്പില്‍-557528
കെ കെ ശൈലജ-443022
പ്രഫുല്‍ കൃഷ്ണ-111979
കുഞ്ഞിക്കണ്ണന് പയ്യോളി-869
മുരളീധരന്-269
ശൈലജ പി-326
ഷാഫി-422
ഷാഫി ടി പി-3764
ശൈലജ-680
കെ കെ ശൈലജ-1179.
കോഴിക്കോട്
പോള്‍ ചെയ്ത സാധുവായ വോട്ടുകള്‍: 1083734
നോട്ട: 6316
അസാധു വോട്ടുകള്‍: 1916
ടെന്‍ഡേര്‍ഡ് വോട്ടുകള്‍: 63
വടകര
പോള്‍ ചെയ്ത സാധുവായ വോട്ടുകള്‍: 1120038
നോട്ട: 2909
അസാധു വോട്ടുകള്‍: 2277
ടെന്‍ഡേര്‍ഡ് വോട്ടുകള്‍: 27