നരിപ്പറ്റ: മാർച്ച് 28 ന് റിലീസ് ചെയ്യുന്ന’വയസ്സ് ത്രെ യായി’എന്ന സിനിമ കാണാൻ സഹൃദയരെയും മറ്റ് സിനിമ ആസ്വാദകരെ നേരിട്ട് ക്ഷണിക്കുകയാണ് പപ്പൻ നരിപ്പറ്റ എന്ന സിനിമ സംവിധായകൻ. നോ ലിമിറ്റ്സ് ഫിലിംസിൻ്റെ ബാനറിൽ അജയൻ. ഇ ആണ്
നിർമ്മാതാവ് . നമ്മുക്ക് പരിചിതമായ നാട്ട് കഥാപാത്രങ്ങളിലൂടെ നാട്ട് ഭാഷയിൽ സമകാലിക പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതാണ് പ്രസ്തുത സിനിമ, സംവിധായകൻ പപ്പൻ നരിപ്പറ്റ, നടനും അധ്യാപകനുമായ നിധിൻ മുരളി, രോഷിത്ത് കണ്ണൻ, എ.പി.അശോകൻ, ടി.പി.വിനോദൻ എന്നിവരാണ് നാട്ടിൻപുറത്തെ സ്കുളുകളിലും സംസ്കാരിക സ്ഥാപനങ്ങളിലും എത്തി സിനിമ കാണാൻ നേരിട്ട് ക്ഷണിക്കുന്നത്.
എലിയാറ ആനന്ദൻ