മുയിപ്പോത്ത്: ചാനിയംകടവ് പുഴയില്‍ പ്രാണി മുണ്ടക്കല്ഭാഗത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കൂത്താളി പാറപ്പുറത്ത് ലാലു(45) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് മുയിപ്പോത്ത് പ്രാണി മുണ്ടക്കല്കടവില് മൃതദേഹം
കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മേപ്പയൂര്‍ പോലീസ് തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.