തിരുവനന്തപുരം: വർത്തമാനകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്നഅക്രമങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും ജീവനും ജീവിതത്തിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്തണം എന്ന സന്ദേശ മൊരുക്കി ലിസി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-f.jpeg?resize=600%2C600&ssl=1)
മുരളീധരനും സംഘവും വെള്ളയമ്പലം ബാലഭവനിൽ അവതരിപ്പിച്ച തിയറ്ററിക്കൽ പെർഫോമൻസ് ഏറെ ശ്രദ്ധേയമായി. കരിവള്ളൂർ മുരളി രാജേന്ദ്രൻ എടത്തുകര, രമേഷ് കാവിൽ ചേർന്ന് രചന നിർവ്വഹിച്ച് വി.ടി മുരളി, അജയ് ഗോപാൽ,സതീശൻ നമ്പൂതിരി, ശാന്തി, അനുനന്ദ എന്നിവരാണ് ആലാപനം നിർവ്വഹിച്ചത്. സ്ത്രീത്വത്തിൻ്റെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/aa1-1.jpg?resize=500%2C300&ssl=1)
സർഗാത്മകതകൾ അവതരിപ്പിച്ചു കൊണ്ടുള്ള ഈ നൃത്താവതരണം അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി വനിതാ കമ്മീഷൻ്റെ വനിതാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ തിങ്ങിനിറഞ്ഞ സദസ്സിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ലിസി മുരളീധരനും സംഘവും. കരുത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും അഗ്നി അണയാതെ സൂക്ഷിക്കുന്ന സത്രീ ശാക്തീകരണത്തിൻ്റെ ശക്തമായ ചിത്രീകരണമായിരുന്നു ഈ ആവിഷ്കാരം ജനാധിപത്യ സമൂഹത്തിൽ സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇത്തരം അക്രമങ്ങളെ നേരിടാനുള്ള കരുത്ത് ഓരോ സ്ത്രീക്കുമുണ്ടാകണം അതാണ് ‘സ്ത്രീ ശബ്ദം’ . വിഷയങ്ങളും ഒട്ടേറെ സാഹിത്യ കൃതികളും നൃത്തത്തിലൂടെ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ നർത്തകി ലിസി മുരളീധരൻ്റെ ആശയ സാക്ഷാത്ക്കാരത്തിൽ ലിസി മുരളീധരൻ, മകൾ കലാമണ്ഡലം സരിഗ , ചന്ദ്രൻ കണ്ടോത്ത്, മoത്തിൽ രാജീവൻ , കൃഷ്ണ. എസ് അമ്പിളിരാമചന്ദ്രൻ, ആരാധ്യ കെ.സി,ആകാശ്യ എസ്.ആർ എന്നിവർ അരങ്ങിലെത്തി.