വടകര: ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും ശുദ്ധമായി സംരക്ഷിക്കപ്പെടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമാണ് ഹരിതാമൃതം പരിപാടി എന്ന് കെ.മുരളീധരന് എംപി പറഞ്ഞു. മനസാണ് ശരീരത്തിന്റെ യജമാനന് എന്ന സന്ദേശവുമായി മഹാത്മാ ദേശസേവ ട്രസ്റ്റ് നടത്തിയ ഹരിതാമൃതം-24 സമാപന സമ്മേളനം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങില്‍ പി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കാര്‍ഷിക സഹകരണ സംഘം പ്രസിഡന്റ് ഇ.അരവിന്ദാക്ഷന്, ഒറ്റമൂലി ചികിത്സകന് പുതുക്കുടി ഗംഗാധരന് , ഹോളിസ്റ്റിക് ചികിത്സക ഡോ: എം.കെ.രശ്മി എന്നിവരെ കെ.മുരളീധരന് എംപി പൊന്നാടയണിച്ച് ആദരിച്ചു. പി.ബാലന് ആദരണീയരെ പരിചയപ്പെടുത്തി. സി.എം. മുഹമ്മദ് ശരീഫ് മംഗള പത്രം സമര്‍പ്പിച്ചു. അമരപ്പന്തല് മത്സരത്തില്‍ വിജയികളായ വ്യക്തികള്‍ക്കും വിദ്യാലയങ്ങള്‍ക്കും കാര്‍ഷിക ക്വിസ് മത്സര വിജയികളായ വിദ്യാര്‍ഥികള്‍ക്കുമുള്ള ക്യാഷ് അവാര്‍ഡുകളും എംപി വിതരണം ചെയ്തു. ചടങ്ങില്‍ ഹരിതാമൃതം ചെയര്മാന് പി.പി.ദാമോദരനെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷി ജാഗരണ്‍ ആദരിച്ചു. കെ.മുരളീധരന് എംപി മംഗള പത്രം സമര്‍പിച്ചു. മാന്വല്‍ പി.ജെ, വര്‍ഗ്ഗീസ് വൈദ്യര്, മഹേഷ് മങ്ങാട് എന്നിവരേയും ആദരിച്ചു. പുറന്തോടത്ത് സുകുമാരന്‍, കെ.സി.വിജയരാഘവന്, ടി.വി.അബ്ദുനൂര്‍, മധു കടത്തനാട്, ടി.ശ്രീധരന്, രാജേഷ് ഗുരുക്കള്‍, കെ. ഹാരിഫ്, റസാഖ് കല്ലേരി, അഡ്വ: എ.എം.സന്തോഷ്, ഒ.എ.ലക്ഷ്മി, സുജ രാമകൃഷ്ണന്, കെ.ഹരിദാസന്, പുറന്തോടത്ത് ഗംഗാധരന്, വി.പി.രമേശന്, ടി.ശ്രീനിവാസന്, എന്‍.കെ.അജിത്ത്കുമാര്‍, പി.പി.പ്രസീത് കുമാര്‍, വിനോദ് ചെറിയത്ത്, അഡ്വ: ലതികാ ശ്രീനിവാസ് തുടങ്ങിയവര്‍ സംസാരിച്ചു. നേരത്തെ നടന്ന കാര്‍ഷിക സെമിനാറില്‍ കണ്ണമ്പ്രത്ത് പത്മനാഭന് അധ്യക്ഷത വഹിച്ചു. രാമദാസ് ആര് വാര്യര്‍, പി.വേലായുധന് നായര്‍, പി.പി.ഉണ്ണികൃഷ്ണന്, പി.എം.വത്സലന്‍, കെ.കെ.പ്രഭാ ശങ്കര്‍, കെ.എം.അസ്ലം എന്നിവര്‍ സംസാരിച്ചു. ഓപ്പണ്‍ ഫോറത്തില്‍
കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്ന വിഷയം ഇ.കെ. വിശാലാക്ഷന് അവതരിപ്പിച്ചു. അടിയേരി രവീന്ദ്രന്, കെ.ആരിഫ്, പി.കെ.കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.