കൊയിലാണ്ടി: വേനല്‍ചൂട് സഹിക്കാന്‍ കഴിയാതെ കറവപ്പശു കുഴഞ്ഞു വീണു ചത്തു. ചേമഞ്ചേരി കക്കാട്ട് മാലതിയുടെ പശുവാണ് ചത്തത്. വ്യാഴാഴ്ച പറമ്പില്‍ കെട്ടിയ പശുവിന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ കൊടുത്തിരുന്നു. എങ്കിലും രാത്രിയോടെ വീണ്ടും അസ്വസ്തയുണ്ടാവുകയും പുലര്‍ച്ചെയോടെ
ചാവുകയുമായിരുന്നു. പശു വളര്‍ത്തലിലൂടെ ജീവിതമാര്‍ഗം കണ്ടെത്തുന്ന കര്‍ഷക കുടുംബത്തിന്റെ ഏക വരുമാനമാണ് ഇതോടെ നഷ്ടമായത്. ഒരു ലക്ഷം രൂപയോളം കൊടുത്ത് ഒരു മാസം മുമ്പാണ് ഈ കറവപ്പശുവിനെ ഇവര്‍ വാങ്ങിയത്.
പശുവിന്റെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും വെറ്ററിനറി ഡോക്ടര്‍ ഷനോജ് പറഞ്ഞു.