വൈക്കിലശ്ശേരി: നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യം കടുത്ത വെല്ലുവിളികളെ നേരിടുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും, പാർലമെന്ററി ജനാധിപത്യ ഭരണസംവിധാനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയും രാജ്യഭരണം നടത്തുന്ന നരേന്ദ്രമോദി ഇന്ത്യയുടെ
ബഹുസ്വരതയും മതേതരത്വവും പാടെ തകർത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കറ്റാറത്ത് ശങ്കരക്കുറുപ്പ് 29ാം ചരമവാർഷികത്തോടനുബന്ധിച്ച് വൈക്കിലശ്ശേരിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരത്തപ്പള്ളി രവീന്ദ്രന്റെ അധ്യക്ഷത വഹിച്ചു, അസീസ് സ്വാഗതവും വടകര ബ്ലോക് പ്രസിഡന്റ് സതീശൻ കുരിയാടി അനുസ്മരണ പ്രഭാഷണവും നടത്തി. മഠത്തിൽ പുഷ്പ, സി. ഗോപാലകൃഷ്ണൻ, സുരേന്ദ്ര നാഥ് കല്ലം കണ്ടിയിൽ, കെ.ഗോപാലകൃഷ്ണൻ , ബാലകൃഷ്ണൻ ,വേണു , അഭിലാഷ്, ബിന്ദു വാഴയിൽ എന്നിവർ സംസാരിച്ചു.