കൊയിലാണ്ടി: ലോറിയില്‍ കയറ്റി വന്ന കൊപ്രക്കു തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചക്കാണ് നടുവണ്ണൂര്‍ മന്ദകാവിലെ കേരഫെഡിലേക്ക് വന്ന ലോറിയിലെ കൊപ്രക്ക് തീപിടിച്ചത്. പുറകില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഉടന്‍തന്നെ ലോറി പുറത്തേക്കു മാറ്റിയിട്ടു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന തീ അണക്കുകയായിരുന്നു. സംഭരണശാലയിലേക്ക് തീ പടര്ന്നെങ്കില് വന്‍ അഗ്നിബാധക്ക് ഇടയാക്കിയേനെ.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.കെ.പ്രമോദിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒമാരായ ജനാര്ദനന്, മജീദ് എം, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, ഇര്‍ഷാദ്, ഷിജു ടിപി, സിജിത്, സനല്‍ രാജ് കെഎം, രിനീഷ് പി കെ, റഷീദ് കെ പി, ഹോംഗാര്‍ഡ് രാജീവ് വി ടി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.