ആടി തിമര്‍ത്ത അവധിക്കാലത്തിന് വിട. കുട്ടികള്‍ നാളെ വീണ്ടും സ്കൂളിന്റെ പടി ചവിട്ടും. ഒപ്പം പുത്തന്‍ അനുഭവവുമായി ആദ്യാക്ഷരം നുകരാന്‍ കുരുന്നുകളും.
നീന്തിത്തുടിച്ചും ഫുട്ബോളും ക്രിക്കറ്റും കുട്ടിക്കടകളുമായി അവധിക്കാലം ചെലവഴിച്ചവര്‍ പുത്തന്‍ ഉടപ്പും ബാഗും കുടയും വാട്ടര്‍ ബോട്ടിലുമേന്തി വിദ്യാലയത്തിന്റെ തിരുമുറ്റത്ത് വീണ്ടും ഒത്തുകൂടും. കൂട്ടികളെ വരവേല്‍ക്കാനായി സ്കൂളുകള്‍ അണിഞ്ഞൊരുങ്ങി. പൂക്കളും മിഠായിയും നല്‍കിയും ഘോഷയാത്രയും കലാപരിപാടികളും ഒരുക്കിയും അധ്യാപകരും ജനപ്രതിനിധികളും പി.ടി.എയും നാട്ടുകാരും പ്രിയ വിദ്യാര്‍ഥികളെ വരവേല്‍ക്കും. അവധിക്കാല പരിശീലനം പൂര്‍ത്തിയാക്കി അധ്യാപകരും തയ്യാറായി. വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്നവര്‍ നിയമനാംഗീകാരത്തിനായി കാത്തിരിപ്പില്‍ തന്നെ. കുട്ടികളെ കാത്ത് സ്കൂള്‍ വിപണിയും സജ്ജമാണ്. നാളെ ആദ്യത്തെ ബെല്‍ മുഴങ്ങുന്നതോടെ
‘തുടക്കമുത്സവം
പഠിപ്പ് ഒരുത്സവം
അറിഞ്ഞ് അറിഞ്ഞ് പോകെ
ലോകമെത്ര സുന്ദരം
പോരു പോരു ആകാശതീരമേറി
പറ പറന്നിടാം കൂട്ടരെ ……….’
എന്ന പ്രവേശനോത്സവ ഗാനം അലയടിക്കും.
-ആനന്ദന് എലിയാറ