വടകര: മനോജ് കെ.പുതിയവിള രചിച്ച ‘ഊരാളുങ്കല്‍: കഥകളും കാര്യങ്ങളും’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന് പ്രശസ്ത സാഹിത്യകാരന് എം. മുകുന്ദനു നല്കി പ്രകാശനം ചെയ്തു. ഊരാളുങ്കല്‍ ശതാബ്ദി ആഘോഷ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രകാശനം.
മന്ത്രിമാരായ വി.എന്‍.വാസവന്, പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പുസ്തകത്തിന് അവതാരിക എഴുതിയ ടി.പത്മനാഭന്, കെ.കെ.രമ എംഎല്‍എ, പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ്, ഊരാളുങ്കല്‍ സൊസൈറ്റി ചെയര്മാന് രമേശന് പാലേരി തുടങ്ങിയവരും ഗ്രന്ഥകാരനും സംബന്ധിച്ചു.