നാദാപുരം: പ്രസിദ്ധമായ വളയം ചെക്കോറ്റ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ (ഞായര്‍) തുടക്കം. രാവിലെ മാനേജിംഗ് ട്രസ്റ്റിയും മുഖ്യ ഊരാളനുമായ ചെക്കോറ്റ കണ്ണന് കൊടിയേറ്റ് കര്‍മം നിര്‍വഹിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു..
ഗണപതിഹോമം, വിവിധ പൂജകള്‍, കൂട്ടപ്രാര്‍ത്ഥന, കലവറ നിറയ്ക്കല്‍, രചനോത്സവം തുടങ്ങിയവ നടക്കും. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 3 മണി വരെ ആസ്റ്റര്‍ മിംസ് കോഴിക്കോടും ക്ഷേത്ര കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉണ്ടായിരിക്കും.
ഫെബ്രുവരി 5 മുതല്‍ 10 വരെ വിവിധ പൂജകള്‍, അന്നദാനം, കലാപരിപാടികള്‍ എന്നിവ നടക്കും. ഫെബ്രുവരി 11 ഞായറാഴ്ച ക്ഷേത്രപൂജകള്‍, ഉത്സവസദ്യ, അരിചാര്‍ത്തല്‍ (കഴകം തുറക്കല്‍), മുത്തപ്പനെ മലയിറക്കല്‍, വെള്ളാട്ടുകള്‍, മുത്തപ്പന് കലശം വരവ്, 12 ന് ഉച്ചക്കലശം, താലപ്പൊലി എഴുന്നള്ളത്ത്, ഇളനീര്ദേശവരവുകള്, തിരുവായുധം വരവ്, എഴുന്നള്ളത്ത് തിരിച്ചെത്തല്‍, വിവിധ വെളളാട്ടുകള്, പന്തം തെളിയിക്കല്‍, കരിമരുന്ന് പ്രയോഗം, പൂക്കലശം വരവ്, നീരാട്ട് എഴുന്നള്ളത്ത്, 13 ചൊവ്വാഴ്ച, തിരുവാമൃത് കൊടുക്കല്‍, അന്നദാനം, ഗുളികന്, കുട്ടിച്ചാത്തന്,കാരണവര്‍, പേനപ്പോതി ഭഗവതി, വസൂരിമാല തമ്പുരാട്ടി, എന്നീ തിറകള്‍ നടക്കും. മൂര്‍ത്തികളുടെ കൂടികാഴ്ച, കൂടിയാട്ടം, നേര്‍ച്ചകളും കാഴ്ചകളും സ്വീകരിക്കല്‍, മാമൂല്താലപ്പൊലി, ഗുരുസി തര്‍പ്പണം, എന്നിവയോടെ ഉത്സവത്തിനു സമാപനമാകും. വാര്‍ത്താ സമ്മേളനത്തില്‍ യു.കെ.കുമാരന്, സജീവന് ചെക്കോറ്റ, എം.കെ.അശോകന്, ചെക്കോറ്റ കണ്ണന് എന്നിവര്‍ പങ്കെടുത്തു.