കണ്ണൂക്കര: കണ്ണൂക്കര എല്‍പി സ്കൂള്‍ 135-ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് വിശിഷ്ടാതിഥിയായ ചടങ്ങ് സ്കൂള്‍ മാനേജര്‍ എം.ഭാരതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വിജയ സന്ധ്യ അധ്യക്ഷയായ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ഷൈനി പി പി, വികസന സമിതി ചെയര്മാന് സുധാകരന് എന്‍ കെ, പൂര്‍വ വിദ്യാര്‍ഥി സംഘം പ്രസിഡന്റ് എം എം അജയ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്ആര്‍ജി കണ്‍വീനര്‍ സംഗീത ജി എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികളെ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് ബീന കുമാരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്മാന് മനോജ് കുമാര്‍ ടി സി നന്ദിയും പറഞ്ഞു. തടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.