അരൂര്‍: യുഡിഎഫ് സ്ഥാപിച്ച ബോര്‍ഡില്‍ നിന്ന് സ്ഥാനാര്‍ഥിയുടെ തല വെട്ടിയെടുത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്തെറിഞ്ഞതായി പരാതി. പെരുമുണ്ടച്ചേരി ഉദയാ ക്ലബ്ബ് പരിസരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച ബോര്‍ഡില്‍ നിന്നാണ് ഷാഫി പറമ്പിലിന്റെ പടത്തിലെ തല വെട്ടിയെടുത്തത്. ഇത് പിന്നീട് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് ചുരുട്ടി എറിഞ്ഞെന്നാണ് പരാതി. കഴിഞ്ഞ ദിവസവും ഇവിടെ ബോര്‍ഡ് നശിപ്പിച്ചതായും പകരം വെച്ച ബോര്‍ഡില്‍ നിന്നാണ് തല വെട്ടിമാറ്റിയതെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ
ശ്രമമാണിതിന് പിന്നിലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു