വടകര: വയോജനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, ട്രെയിന്‍ യാത്രാ ഇളവ് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥക്ക് വടകരയില്‍ സ്വീകരണം നല്കി. വിവിധ സംഘടനകള്‍ ജാഥാ ലീഡറെ ഹാരാര്‍പ്പണം നടത്തി. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സ്വീകരണ പരിപാടിയില്‍ എം. പത്മനാഭന് അധ്യക്ഷനായി. ജാഥാ ലീഡര്‍ മേലടി നാരായണന്,
ഉപ ലീഡര്‍ പി.രമ, സംസ്ഥാന പ്രസിഡന്റ് വി.എ.എന്‍ നമ്പൂതിരി, ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു. വി.വി.സുരേഷ് സ്വാഗതം പറഞ്ഞു.