നാദാപുരം: വളയം വാടപൊയില് അശോകന്റെ വീടിനു മുകള്‍ നിലയിലെ വിറകു കൂടക്ക് തീപിടിച്ചു. വെല്‍ഡിംഗ് കഴിഞ്ഞതിനു ശേഷമാണ് തീപിടുത്തം ഉണ്ടായത്. സ്റ്റേഷന് ഓഫീസര്‍ എസ്.വരുണിന്റെ നേതൃത്വത്തില്‍ നാദാപുരം അഗ്നിരക്ഷാനിലയത്തില്‍ നിന്നെത്തിയ സേനയും നാട്ടുകാരും തീ അണച്ചു. 1000 ലിറ്ററിന്റെ വാട്ടര്‍ ടാങ്കും കൂടയില്‍ സൂക്ഷിച്ച വിറകും കത്തിനശിച്ചു. ഉദ്ദേശം 15000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.