ദില്ലി: മൂന്നാം മോദി സര്‍ക്കാരിൻ്റെ മന്ത്രിസഭയുടെ വകുപ്പ് വിഭജനമായി. അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, ജയശങ്കർ, അശ്വിനി വൈഷ്ണവ് എന്നിവര്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ വഹിക്കും.ആഭ്യന്തര വകുപ്പ്
അമിത് ഷാക്ക് രാജ്നാഥ് സിങിന് പ്രതിരോധ മന്ത്രാലയം നിതിൻ ഗഡ്കരിക്ക് കേന്ദ്ര ഉപരിതല മന്ത്രാലയം എന്നിങ്ങനെയാണ് വകുപ്പുകളുടെ ചുമതലകൾ . കേന്ദ്ര വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കർ തുടരും. ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ ഉപരിതല ഗതാഗത
വകുപ്പിൽ സഹമന്ത്രിയാകും.നിർമല സീതാരാമൻ ധനകാര്യ മന്ത്രിയായി തുടരും. അശ്വിനി വൈഷ്ണവ് റെയിൽവേ മന്ത്രിയായി തുടരും