വടകര: കെ.എ.വേണുഗോപാലന്‍ എഴുതിയ ‘ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ?’ എന്ന പുസ്തകംപ്രകാശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രകാശനം ചെയ്തു. ടി പി രാമകൃഷണന് എംഎല്‍എക്ക് പുസ്തകം ഏറ്റുവാങ്ങി.
വടകര കേളുഏട്ടന്‍-പി.പി.ശങ്കരന് ഹാളിലായിരുന്നു പ്രകാശനചടങ്ങ്. കെ.കെ.ശൈലജ, പി.മോഹനന്, കെ.ടി.കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. ബാബറി മസ്ജിദ് രാമക്ഷേത്രമാക്കി മാറ്റിയതിന്റെ പിന്നാമ്പുറകഥകള്‍ അനാവരണം ചെയ്യുന്ന അന്വേഷണാത്മക രചനയാണ് പുസ്തക പ്രസാധകസംഘം പ്രസിദ്ധീകരിച്ച ഈ കൃതി.