മാഹി: മാഹി പുഴയില്‍ ചാടിയ 13കാരിയുടെ മൃതദേഹം കണ്ടെത്തി. കല്ലായി അങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്നാട് കളളക്കുറിച്ചി സ്വദേശി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/mj-higher-secondary.jpg?resize=377%2C567&ssl=1)
മണ്ണാങ്കട്ടി എന്ന പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകളായ പവിത്രയാണ് മരിച്ചത്. മുകുന്ദന് പാര്‍ക്കിനടുത്തെ ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അമ്മ ഫോണ്‍ വാങ്ങി വെച്ചതിന്റെ ദേഷ്യത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയെന്നാണ് പറയുന്നത്. ഞായറാഴ്ച
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/gvp-mall-5.jpeg?resize=849%2C600&ssl=1)
രാവിലെ 10 മണിക്കാണ് വീട്ടില്‍ നിന്നിറങ്ങിയത്. പുഴയില്‍ ചാടിയതായി നാട്ടുകാര്‍ സംശയിച്ചതിനെ തുടര്‍ന്ന് മാഹി, തലശ്ശേരി, പാനൂര്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ മാഹി പുഴയില്‍ വ്യാപക തെരച്ചില്‍ നടത്തുകയുണ്ടായി. വെളിച്ചക്കുറവിനെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് തെരച്ചല്‍ നിര്‍ത്തിവെക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴോടെ പെരിങ്ങാടി മുകുന്ദന് പാര്ക്കിന് തൊട്ടടുത്ത ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.