കൊയിലാണ്ടി: ഓട്ടത്തിനിടയില്‍ ബൈക്കിന് തീപിടിച്ചു. യാത്രക്കാരന് പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് ആഷിഫിന്റെ പള്‍സര്‍ ബൈക്ക് ആണ് കത്തിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കൊയിലാണ്ടി ഓവര്‍ ബ്രിഡ്ജിന് മുകളില്‍ വെച്ചാണ് ബൈക്കിനു പൊടുന്നനെ തീ പിടിച്ചത്. തീ ശ്രദ്ധയില്‍പെട്ട ഉടന്‍ വണ്ടി നിര്‍ത്തി മാറിയതിനാല്‍ ആളപായം ഒഴിവായി. വിവരം കിട്ടിയതിനു പിന്നാലെ കൊയിലാണ്ടി അഗ്നിരക്ഷാസേന എത്തി തീ അണച്ചു. ബൈക്ക് ഓടുന്നതിനിടയില്‍ തീ പിടിക്കുകയായിരുന്നു. ഗ്രേഡ് എഎസ്.ടി.ഒ. പ്രദീപിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ഷിജു ടി പി.ശ്രീരാഗ്, വിഷ്ണു,ഷാജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു.