വടകര: കടത്തനാട് റസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകനും അസോസിയേഷൻ പ്രസിഡൻ്റുമായ പുറന്തോടത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് വിടി സദാനന്ദൻ അധ്യക്ഷത വഹിച്ചു. അസോസിയേഷനിലെ മികച്ച കർഷകനായ എം കുമാരനെ ആദരിച്ചു. കനവ് റസിഡൻസ്
അസോസിയേഷൻ സെക്രട്ടറി അഡ്വ.ലതിക ശ്രീനിവാസൻ ഉപഹാരം നൽകി. സെക്രട്ടറി മധു കടത്തനാട് പി.കെ. മഹിതൻ എന്നിവർ സംസാരിച്ചു. ഗാനമഞ്ജരി, വിൽപ്പാട്ട്, നൃത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറി. കെ.കെ.രമ എംഎൽഎ സമാപന പ്രസംഗം നടത്തി.