കൊച്ചി: ആര്‍എംപിഐ നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണോ എന്നതില്‍ വാദം കേള്‍ക്കാനാണ് പ്രതികളെ ഹാജരാക്കുന്നത്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 12 പേരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി അടക്കം ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍, എട്ടാം പ്രതി കെ.സി.രാമചന്ദ്രന്, 11-ാം പ്രതി ട്രൗസര്‍ മനോജന്, 18-ാം പ്രതി വായപ്പടച്ചി റഫീഖ് എന്നിവര്‍ക്കൊപ്പം പുതിയതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടുപേരെയും ഹാജരാക്കും. പത്താം പ്രതിയും സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ.കെ.കൃഷ്ണന്, കണ്ണൂര്‍ കുന്നോത്തുപറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതി ബാബു എന്നിവരെയാണ് വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇരുവരും കഴിഞ്ഞാഴ്ച കീഴടങ്ങിയിരുന്നു. ഇവരുടെ ശിക്ഷയിലും കോടതി ഇന്ന് വാദം കേള്‍ക്കും.