നാദാപുരം: പുറമേരിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന അയല്‍വാസി അറസ്റ്റില്‍. പുറമേരി
നെടുമ്പറക്കണ്ടിയില്‍ പ്രജീഷി(36)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറമേരി മഠത്തിക്കുന്നുമ്മല്‍ നാരായണിയുടെ രണ്ടേകാല്‍ പവന് സ്വര്‍ണമാല കവര്‍ന്നത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് വസ്ത്രം അലക്കുന്നതിനിടെ പിന്നിലൂടെ വന്ന് ചാക്ക് ഉപയോഗിച്ച് മുഖം പൊത്തിപ്പിടിച്ചാണ് കഴുത്തില്‍ നിന്ന് മാല തട്ടിപ്പറിച്ചത്. കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണം നാദാപുരത്തെ ജ്വല്ലറിയില്‍ വില്പന നടത്തിയതായി പ്രതി
പോലീസിന് മൊഴി നല്കി.