വടകര: വള്ളിക്കാട് വരിശ്യക്കുനി യുപി സ്കൂള്‍ 154-ാം വാര്‍ഷികം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 9 വരെ വിപുലമായി ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പതിനഞ്ചാം തിയതി വ്യാഴാഴ്ച നാലുമണിക്ക് വിളംബര ഘോഷയാത്ര നടക്കും. കൈനാട്ടി ഓവര്‍ ബ്രിഡ്ജിന് സമീപത്തുനിന്ന് ആരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ കുട്ടികളും രക്ഷിതാക്കളും ഒപ്പം കുടുംബശ്രീ അംഗങ്ങളും അണിനിരക്കും. വിവിധ സംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷന്റെയും പ്രതിനിധികള്‍ ഇടംപിടിക്കും. നിശ്ചലദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിരിക്കും.
ആഘോഷ പരിപാടികളുടെ ഭാഗമായി ഈ മാസം 21ന് നടക്കുന്ന മാതൃസംഗമത്തില്‍ കുട്ടികളുടെ പഠന കാര്യത്തില്‍ അമ്മമാരുടെ പങ്കിനെക്കുറിച്ച് ലിസി ജേക്കബ് കേളകം ക്ലാസെടുക്കും. തുടര്‍ന്ന് അമ്മമാര്‍ അവതരിപ്പിക്കുന്ന തിരുവാതിര കളിയും പാചക മത്സരവും ഉണ്ടായിരിക്കും. 24ന് പൂര്‍വ വിദ്യാര്‍ഥി- പൂര്‍വാധ്യാപക സംഗമം നടക്കും. റിട്ട. ഡിവൈഎസ്പി ജയ്സണ്‍ കെ.എബ്രഹാം ഉദ്ഘാടനം ചെയ്യും. പൂര്‍വാധ്യാപകരെയും ഉന്നതങ്ങളില്‍ എത്തിച്ചേര്‍ന്ന പൂര്‍വവിദ്യാര്‍ഥികളെയും ആദരിക്കും. 29ന് മൂന്നുമണിക്ക് നഴ്സറി, അംഗനവാടി കുട്ടികളുടെ സംഗമത്തില്‍ ബാലചന്ദ്രന് കൊട്ടോടി നയിക്കുന്ന സ്നേഹ സംവാദവും തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. മാര്‍ച്ച് 9 രാവിലെ മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കും. രാത്രി എട്ടുമണിക്ക് സാംസ്കാരിക സദസ് അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ടി.എം.രാജന്, ജനറല്‍ കണ്‍വീനര്‍ ഇ.കെ.ജയകുമാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് വി.പി.ശശി, പിടിഎ പ്രസിഡന്റ് എം.ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു