കോഴിക്കോട്: സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോഴിക്കോട് ജില്ലയില്‍ പാഠപുസ്തകങ്ങളുടെ വിതരണം 72 ശതമാനം പൂര്‍ത്തിയായി. ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളിലേക്ക് ജില്ലയില്‍ ആകെ 37,20,033 പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. ഇതില്‍ 77 ശതമാനം പുസ്തകങ്ങള്‍ ഇതിനകം ഡിപ്പോയില്‍ എത്തി. അണ്‍എയിഡഡ് സ്കൂളുകളിലേക്ക് 2,27,945 പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 1194 സ്കൂളുകളാണ് ജില്ലയിലുള്ളത്. ഈ സ്കൂളുകളിലേക്കുള്ള പുസ്തക വിതരണത്തിനായി 334 സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സൊസൈറ്റികള്‍ മുഖേനയാണ് പുസ്തക വിതരണം.
എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് ജിഎച്ച്എസ് സ്കൂളിന്റെ പഴയ കെട്ടിടത്തിലാണ് എല്ലാ സൊസൈറ്റികളിലേക്കുമുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഇരുപതോളം കുടുംബശ്രീ ജീവനക്കാരാണ് പാഠപുസ്തകങ്ങള്‍ തരംതിരിച്ചു വിതരണം നടത്തുന്നത്.
ഇത്തവണ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസ്സുകളിലേ സിലബസ്സില്‍ മാറ്റം വന്നതിനാല്‍ മൊത്തം പുതിയ പുസ്തകങ്ങളാണ്. അടുത്ത അധ്യായന വര്‍ഷം രണ്ട്, നാല്, ആറ്, എട്ട്, പത്ത് എന്നീ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലും മാറ്റം വരും.
ചോമ്പാല ഉപജില്ലയില്‍ 68 ശതമാനം പൂര്‍ത്തിയായതായാണ് കണക്ക്. കൊയിലാണ്ടി-68.5% കുന്നുമ്മല്‍-70.69%
മേലടി-69%, നാദാപുരം-70.65% തൊടന്നൂര്‍-70.4% വടകര-71.43% കോഴിക്കോട് സിറ്റി-69% കോഴിക്കോട് റൂറല്‍- 71.5%
ചേവായൂര്‍-72% ഫറോക്ക്- 72.4% കുന്നമംഗലം-69.2% മുക്കം-70.32% താമരശ്ശേരി-70.65% ബാലുശ്ശേരി-69.5%
പേരാമ്പ്ര-69.84% കൊടുവള്ളി-72.23%.