വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ താല്കാലിക അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക് സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദമുള്ളവര്‍ക്കും ബിടെക് അഗ്രികള്‍ച്ചര്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. യോഗ്യതയുള്ള അപേക്ഷരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും ഈ മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അതുമല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്സ് മാന്‍ സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയമുളവര്ക്കും അപേക്ഷിക്കാവുന്നതാണ്. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തയ്യാറാക്കിയ അപേക്ഷ ജൂണ്‍ ആറിന് അഞ്ചു മണിക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9544525180 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.