വടകര: ഏകപക്ഷീയമായി അക്കാദമിക് കലണ്ടർ അടിച്ചേൽപ്പിച്ചതിനെതിരെ പ്രതിഷേധവുമായി അധ്യാപകർ. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു.) വിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. വടകര എം.യു.എം വി.എച്ച് എസ് സ്കൂളിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നിരവധി അധ്യാപകർ പങ്കാളികളായി. ബാഡ്ജ് ധരിച്ച അധ്യാപകർ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന അക്കാദമിക കലണ്ടർ
അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. പ്രതിഷേധ സംഗമത്തിൽ എം.മഹമൂദ് അധ്യക്ഷത വഹിച്ചു. അൻവർ ഇയ്യഞ്ചേരി, മുഹമ്മദ് റഫീഖ് എം .പി സംസാരിച്ചു. പ്രതിഷേധ സംഗമത്തിന് സി.എൻ അബ്ദുറഹിമാൻ, കെ.എം സലിം,പി. സാജിത ,കെ.നസീറ ,കെ.കെ റഫീഖ് , എം.എം അഷ്റഫ്, ഷംസീറ തുടങ്ങിയവർ നേതൃത്വം നൽകി.