കുറ്റ്യാടി: സംഗീത ദിനത്തെ ശ്രദ്ധേയമാക്കി അധ്യാപകർ. കുന്നുമ്മൽ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് അധ്യാപകർ ഒത്തുചേർന്നത്. സംഗീതം ദൈവത്തിൻ്റെ വരദാനമാണെന്നും അത് ലോകം മുഴുവത സ്നേഹം കൊണ്ട് മൂടുമെന്നും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ പറഞ്ഞു. വടയം സൗത്ത് എൽ.പി.സ്കൂൾ പ്രധാനാധ്യാപിക സി.സി.തങ്കമണി അധ്യക്ഷയായി. പി.പി.ദിനേശൻ, യു.വി.വിനോദ് ,കെ.പി.ശിരീഷ് ബാബു,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/gvp-mall-o.jpeg?resize=849%2C600&ssl=1)
അഖിൽ ഹരികൃഷ്ണൻ, പി.എം.അഖിലേഷ്, കെ.കെ ദീപേഷ് കുമാർ , കെ.കെ.ഷറഫുന്നിസ, വി.പി.ദീപേഷ്, എ.അനീഷ്, കെ.പി.ആർ.അഫീഖ്, ബി.മുഷ്താഖ്, പി.സി.ഉബൈദ് ,ശിൽപ ഗംഗാധരൻ, കെ.പി.ശ്രീജിത്ത്, കെ.വി.ദീപ ദാമോദരൻ, പി.പി.ലിജിന, എം.ആർ.മിനി തുടങ്ങിയവർ സംസാരിച്ചു.