വടകര: കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറായ ടി.സി.സജീവന് 31 ന് സര്‍വീസില്‍ നിന്നു വിരമിക്കും. മണിയൂര്‍ പാലയാട് സ്വദേശിയാണ്.
1991ല്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ എംഎല്‍എ ക്വാര്‍ട്ടേസ് ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചു. 1994ല്‍ കണ്ണൂര്‍ ഹാന്‍ഡ് ലൂം ഡവലപ്മെന്റെ കോര്‍പറേഷനില്‍ സിനിയര്‍ അസിസ്റ്റന്റായി. അടുത്തവര്‍ഷം കാസര്‍കോട് താലൂക്ക് സ്പ്ലൈ ഓഫീസില്‍ എല്‍ഡി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-c.jpeg?resize=600%2C600&ssl=1)
ക്ലാര്‍ക്ക് ആയി ജോലിയില്‍ ചേര്‍ന്നു. പിന്നിട് സിവില്‍ സപ്ലെസ് വകുപ്പില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര, വൈത്തിരി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. സപ്ലൈകോവില്‍ കോഴിക്കോട് റിജിയണല്‍ ഓഫീസ്, വളയം, തോടന്നൂര്‍ മാവേലി സ്റ്റോറുകള്‍, ഏറണാകുളം സപ്ലൈകോ ഇന്റേണല്‍ ഓഡിറ്റ് വിംഗ്, വടകര, കൊയിലാണ്ടി താലൂക്ക് ഡിപ്പോകള്‍ എന്നിവിടങ്ങളിലും ജോലി ചെയ്തു. കൊയിലാണ്ടി അസി: താലൂക്ക് സപ്ലൈ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
ഓഫിസറായിരിക്കെ പ്രമോഷന് ലഭിച്ച് വൈത്തിരി ഓഫീസറായി സേവനമനുഷ്ഠിക്കുകയും പിന്നിട് വടകരയില്‍ മുന്നേമുക്കാല്‍ വര്‍ഷത്തോളം താലൂക്ക് സപ്ലൈ ഓഫീസറായി ജോലി ചെയ്തിട്ടുമുണ്ട്. 2023 ല്‍ ഡപ്യൂട്ടേഷനില്‍ വീണ്ടും കാഞ്ഞങ്ങാട് സപ്ലൈകോ ഡിപ്പോ മാനേജരായും 2023 ജൂലൈ മുതല്‍ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറായും ജോലി ചെയ്തു വരുന്നു.