കടമേരി: കുടുബശ്രീയുടെ ‘എന്നിടം’പരിപാടിയുടെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് കുടുബശ്രീ ഏ ഡി എസ്സിൻ്റെ നേതൃത്വത്തിൽ കടമേരി എൽ പി സ്കൂളിൽ നടന്ന ഭക്ഷണ പലഹാരങ്ങളുടെ രുചിക്കൂട്ട് മത്സരം ബാലസഭ അംഗങ്ങൾ വിലയിരുത്തിയത് കൗതുകമുണർത്തി. ഭക്ഷ്യമേളയോടനുബന്ധിച്ച് നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സി ഡി എസ്സ്
അംഗം നിഷ പി അധ്യക്ഷം വഹിച്ചു. ജെ എച്ച് ഐ ഇന്ദിര ക്ലാസ് എടുത്തു. പ്രധാന അധ്യാപിക കെ ആശ, എ.ഡി.എസ് ഭാരവാഹികളായ ഷിജിന , അശ്വതി ടി എന്നിവർ സംസാരിച്ചു. ഭക്ഷ്യമേളയിൽ സമന്വയ , അനുഗ്രഹ ,നന്ദനം എന്നീ കുടുബശ്രീ അയൽകൂട്ടങ്ങൾ യഥാക്രമം ഒന്ന് ,രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ബാലസഭാ ങ്ങൾക്ക് കടലാസ് കൊണ്ട് വിവിധ ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനവും നടന്നു.