വടകര: ദീര്‍ഘകാലം വടകര ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രവര്‍ത്തിച്ച ടി. കേളുവിന്റെ ദേഹവിയോഗം വടകരയിലെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ആത്മാര്‍ഥതയും കഠിനാദ്ധ്വാനവും പാര്‍ട്ടിയോടുള്ള കൂറും മുറുകെ പിടിച്ച നേതാവായിരുന്നു കേളു. അര നൂറ്റാണ്ടിലേറെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനായി പ്രവര്‍ത്തിച്ചു. 1970 ല്‍ എക്സ്റേ വേണുവേട്ടന്റെ ശിക്ഷണത്തില്‍ മാതൃകാ സേവാദള്‍ വളണ്ടിയറായി നിറഞ്ഞുനില്‍ക്കുകയായിരുന്ന ടി. കേളുവിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മുല്ലപ്പള്ളി അനുസ്മരിച്ചു.