ഇരിങ്ങൽ: കുഞ്ഞാലി മരക്കാർ ബാല സാഹിത്യം പുസ്തക രചയിതാവും മരക്കാർ മ്യൂസിയത്തിലെത്തുന്നവർക്ക് ചരിത്ര പഠനത്തിന് സ്തുത്യർഹമായ സംഭാവന നൽകി വരുന്ന മരക്കാർ മ്യൂസിയത്തിലെ ഗൈഡ് എൻ കെ രമേശിന് എസ് വൈ എസ് കോട്ടക്കൽ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ നൽകി. സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി ‘പാരസ്പര്യത്തിൻ്റെ മലയാളികം, ചെറുത്ത് നിൽപ്പിൻ്റെ പൂർവ്വികം’ എന്ന പ്രമേയത്തിൽ നടത്തുന്ന ഹിസ്റ്ററി
കാമ്പയിൻ്റെ സമാപനമായി ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരക്കാർ നഗറിൽ നടത്തിയ ഹിസ്റ്ററി കോൺഫറൻസിൽ വെച്ചായിരുന്നു ഉപഹാരം സമർപ്പിച്ചത്. സയ്യിദ് അലി ബാ അലവി തങ്ങൾ പാലേരി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി,ശുഐബുൽ ഹൈതമി, എൻ കെ രമേഷ്, പി എൻ അനിൽ കുമാർ എന്നിവർ
പ്രഭാഷണം നടത്തി. സി കെ വി യൂസുഫ്, മുഹമ്മദ് പടിഞ്ഞാറത്തറ, സ്വാഗത സംഘം ചെയർമാൻ വി കെ അബ്ദുറഹിമാൻ, കൺവീനർ അഷ്റഫ് കോട്ടക്കൽ സിപി സദഖത്തുള്ള, എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് പി.ഹാഷിം, സെക്രട്ടറി മുസ്തഫ ടിപി, ട്രഷറർ നൗഫൽ, പി കെ മുഹമ്മദ് റിയാസ്, യു ടി കരീം എന്നിവർ സംബന്ധിച്ചു.