വടകര: വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് തനി കാടത്തമാണെന്നും കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സ്വതന്ത്രകര്‍ഷക സംഘം ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഏറാമലയിലെ മുരൂള്കുനി വിജയന് എന്ന കര്‍ഷകന്റെ കായ്ഫലമുള്ള പത്തിലധികം കമുങ്ങുകളും കായ്ക്കാറായ മാവും നാല്പതോളം വാഴകളുമാണ് രാത്രിയുടെ മറവില്‍ നശിപ്പിക്കപ്പെട്ടത്. പ്രതികൂല കാലാവസ്ഥയോടും വന്യജീവികളോടും പൊരുതി
നഷ്ടം സഹിച്ചും കൃഷിയുമായി മുമ്പോട്ട് പോകുന്ന കര്ഷകന് മറ്റു ശത്രുക്കളെയും നേരിടേണ്ടി വരുന്നത് പ്രയാസകരമാണെന്നു സ്ഥലം സന്ദര്‍ശിച്ച കര്‍ഷകസംഘം നേതാക്കള്‍ പറഞ്ഞു.
ജില്ലാപ്രസിഡന്റ് ഒ പി മൊയ്തു, ജന:സെക്രട്ടറി നസീര്‍ വളയം, സി.എച്ച്.അബ്ദുല്‍ റസാഖ് ഹാജി, അബ്ദുല്ല വല്ലം കണ്ടത്തില്‍, ഹാരിസ് മുക്കാളി, നമ്പൂരിക്കണ്ടി അബൂബക്കര്‍, ഒ പി അമ്മദ്, അബ്ദുല്ല, എം ഇല്യാസ്, പക്രന് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.